Wednesday, February 28, 2007

യോഗ ചെയ്യുന്നവനോടു വാടക ചൊദിക്കരുത്..

ഞങ്ങള്‍ അന്നു Banglore ല്‍‌ താമസം …എല്ലാ‍രും bachelors..

നമ്മുടെ കൂടെ ഒരു ഗഡീ ഉണ്ടാരുന്നു ..ആരൊഗ്യത്തിലൊക്കെ ഭയങ്കര ശ്രദ്ധ ആയിരുന്നു ..നമ്മുടെ ആറ്‌നോല്‍ഡ് ശിവസങ്കരന്‍‌ ചേട്ടന്‍ടെ ഒരു കൊച്ചു പതിപ്പ്..എന്നു വച്ചാല് ഒരു ബൊണ്‍സായി പരുവം ..ഒരു 5 അടി 2 ഇഞ്ചിലെക്ക് ശിവശങ്കരേട്ടനെ ഒതുക്കിയ പൊലെ ..

ഭയങ്കര excerscise ..yoga ..jogging എന്ന്നു വേണ്ട ആകെ മൊത്തം അക്രമം ..രവിലെ എഴുന്നേറ്റു യോഗ അ ആ ഇ ഈ..ഉ ഊ.. . എന്നു ശ്വസം അകത്തേക്കെടുത്തു . ഋ ഌ എന്നു പിടിച്ച്..എ .ഏ .ഐ .ഒ . ഓ എന്നൊക്കെ പുറത്തേക്കു വിടുക ..ഇടത്തെ കാല്‍ വലത്തെ തോളിലും വലത്തേ കാല്‍ ഇടത്തെ തൊളിലും എടുത്തു വച്ചു രണ്ടു കയ്യും കുത്തി ഉയറ്ന്നിരിക്കുക …വെറുതെ ശവത്തിനെ പോലെ കിടക്കുക ..ശവാസനം പോലും ..അങ്ങനെ പോയി വിദ്വാണ്ടെ കസറ്ത്തുകള്‍..

ചിലപ്പൊള് ഒരു ബറ്മുഡ ഇടും .. ചിലപ്പൊള് മുണ്ടു തന്നെ ഈ കളരി അഭ്യാസികളൊക്കെ കെട്ടുന്ന പൊലെ കച്ച കെട്ടും ..

ഞങ്ങളു താമസിച്ചിരുന്നതു ഒരു ബങ്കാളീടെ വീട്ടില്‍ ആയിരുന്നു ..അവരു കുടുംബം താഴെ ..ഞങ്ങളു മോളില്‍ ..

ഞങ്ങള്‍ ക്രിത്യമായി വാടക കൊടുത്തിരുന്നു ..പക്ഷെ ഏതൊ ഒരു മാസം അല്പം വയ്കി ..അന്നൊരു ദിവസം ഗടി ഒഴികെ ബാക്കിയുള്ളവര്‍ പുറത്തു പോയിരിക്കുക ആയിരുന്നു ..വാടക വാങ്ങാനായി‍ ബങ്കാളി ചേച്ചി വീട്ടിലേക്കു വന്നു ..

ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കേട്ടതു ചേച്ചി ആശുപത്രിയിലായി എന്നാണ് ..നല്ലൊരു പയ്യനു ഇതിണ്ടെ വല്ല ആവശ്യൊം ഉണ്ടൊ .MNC യില്‍ ജോലി ഉള്ളവന് ഇതിണ്ടെ ‍ ആവശ്യൊം ഉണ്ടൊ....ഇവനിനി വല്ല സ്ത്രീ പീഢനത്തിനു അകതാകുമൊ എന്ടെ പാറെപ്പള്ളീ മാതവെ ..ഞങ്ങള്‍ വേവധു പൂണ്ടു ..

ഞങ്ങളു കേട്ടത് ..ചേച്ചി വാടക വാങ്ങാനായി ‍ വന്നു ..പാവം കതകില്‍ മുട്ടി ഒന്നും ഇല്ല ..തുറന്നു ..പിന്നെ എനറ്റ്മ്മച്ചീ..എനറ്റ്മ്മച്ചീ .. എന്നു ബങ്കാളീല്‍ വിളിച്ചോണ്ടു പുറത്തേക്കു പാഞ്ഞു ..പായുന്ന പാച്ചിലില്‍ എവിടെയൊക്കെയൊ തട്ടുകെം മുട്ടുകെം ചെയ്തു ..പാവം ചേച്ചി Manipal hospital ഇലു പനി പിടിച്ചു കിടന്നു ..രാത്രിയുടെ അന്ത്യ യാമങ്ങളീല്‍ പിച്ചും പേയും പറഞ്ഞു .ബങ്കാളീയില്‍ ആയതു കൊണ്ടു ആറ്ക്കും ഒന്നും മനസിലായില്ല ..Rent എന്നു മാത്രം മനസിലായി ..ബങ്കാളീ ഭറ്ത്താവ് അടുത്തിരുന്നു ..ചേച്ചിടെ കയ്യും പിടിച്ച്.

പിന്നെ ആണു ഞങ്ങളു ‍ ആ നഗ്നസത്യം അറിഞ്ഞതു ..അന്നു ഞങ്ങളു്‍ ആരും ഇല്ലല്ലൊ .. ഒറ്റയ്ക്കാണല്ലൊ ..തക്ക സമയം എന്നു കരുതി ഗഡി ഒരു ഭയങ്കര yoga ചെയ്തു ..ഹിമാലയത്തിലെ ഭിഷുക്കളു്‍ ഒക്കെ ചെയ്യുന്ന പൊലെ ആദം style ഇല്‍ ശീറ്‍ഷാസനം(തല നിലത്തു കുത്തി കാലുകളു മുകളിലേക്കാക്കി ..തല കുത്തി നില്‍ക്കുന്ന ഒരു യോഗാസനം) ചെയ്തു ..ആ സമയത്താണു പാവം ചേച്ചി വന്നതു ..നമ്മുടെ ഗടീടെ A to Z ആസനങ്ങള് ..I mean യോഗാസനങ്ങള്‍ ..അതും തല തിരിഞ്ഞു ..കണ്ട ചേച്ചി ഞെട്ടി .ഒരു ഒന്നൊന്നര ഞെട്ടല്..ആ ഞെട്ടല്‍ അങ്ങു സുമാത്രയിലു വരെ Ritcher scale ഇല്‍ 7.7 രേഖപ്പെടുത്തി.

After effects

1)ഗഡി പിന്നെ ഒരു 6 മാസത്തേക്കു pants ,full sleeve shirt ഒക്കെ ഇട്ടു ആണു നടന്നതു ..പറ്ദ മേടിച്ചിട്ടാലൊ എന്നുള്ള idea consider ചെയ്തു പക്ഷെ practicality ഓറ്ത്തു വേണ്ടെന്നു വച്ചു ..

2)ചേച്ചി സന്ധ്യാ സമയങ്ങളില്‍ വിളക്കു വച്ച് അറ്ജുനന്‍‌ ,ഫല്‍ഗുനന്..‍ പാറ്ഥന്‍‍ വിജയന്‍ ചൊല്ലി ..പേടി മാറാനായിട്ട്..

3)ബങ്കാളീ ചേട്ടായി വന്നു bank account number തന്നിട്ടു ഞങ്ങളൊടു അപേക്ഷിച്ചു ..താഴ്മയായി ..വാടക ഇനി മുതല്‍ direct deposit ചെയ്താല്‍ ധാരാളമായിരിക്കും എന്നു..

4)ഞങ്ങളു ബങ്കാളീ ചേട്ടായി വന്നു ഇത്രയും താഴ്മയാ‍യി അപേക്ഷിചതു എന്ത് കൊണ്ടായിരിക്കും ..ചേച്ചി കണ്ടതു മുഴുവന്‍ വറ്ണിചു കാണുമൊ ..ഇല്ലയൊ എന്നു അന്തമില്ലാതെ തറ്ക്കിചു ..ശങ്കിചു..Doubt അടിച്ചു..

ഗുണപാഠം :: Rent വാങ്ങാനായി ഭാര്യമാരെ വിടരുതും..പ്രത്യെകിച്ചും yoga ചെയ്യുന്ന ആമ്പിള്ളേരുള്ള വീട്ടിലേക്കു.

Monday, February 26, 2007

Who is the Happy father ?

പ്രിയപ്പെട്ടവരെ,
നമസ്കാരം ..ഞാന്‍ മലയാളം ഇങ്ലിഷ് ലെട്ടെര്‍സ് ഉപയൊഗിച് എഴുതുന്നതു അദ്യമാ...അതുകൊണ്ടു ദയവു ചെയ്തു സ്വല്പം ക്ഷമി ..ചെരിയ spelling mistake kaanumey ..

അങ്ങനെ Engineering കള്‍ ഒക്കെ കഴിഞ്ഞു Bangalore ല്‍ ,ജ്വാലികള്‍ ചെയ്യുന്ന കാലഘട്ടം ...
മഹാ‍കവി Vayalar ..


എന്തരപ്പീ പറയണതു ..മഹാകവിയാ..?

പിന്നല്ലാണ്ടു ..എന്തൂട്ട്.. ചക്രവര്‍തിനീ എന്നുള്ള ഒറ്റ പാട്ടു മതില്ലൊ ഇഷ്ടാ‍…

രാവണ പുത്രിലെ ‍ 4 വരി മതില്ലൊ .

ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും ..
പൊന്നശോകങള്‍ വിരിഞു നിന്നീടിലും ..
ഇങ്കു ചൊദിച്ചു മണിത്തൊട്ടിലില്‍ ക്കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും .

ശ്ലഷ്ണ ശിലാ മണി ഹര്‍മ്മ്യത്തില്‍‌ മാദക സ്വപ്ന മയ ഹംസ തൂലികാ ശയ്യയില്‍‌
മലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ഡോദരി വന്നടുങി കിടക്കിലും ..
കണ്ണൊന്നടച്ചാല്‍ കരളിന്നകത്തൊരു പൊന്നിന്‍‌ ചിലമ്പു കിലുക്കും കുമാരിക ..


അരെ വ്വ വ്വ..എന്തൂട്ടാ .. മൊനെ ദിനേശാ എഴുത്ത് ഞാന്‍‌ വയലാറിനെ മഹകവി എന്നു തന്നെ വിളിക്കും ..)

അപ്പം പറഞ്ഞു വന്നതെന്നാന്നു വച്ചാല്‍ ..Vayalar പാടിയപൊലെ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ..എന്നു പാടി നടക്കുന്ന സമയം

അതെന്നതാന്നുവച്ചാല്‍ ..college ഇല്‍ freedom ഉണ്ടായിരുന്നു ..പക്ഷെ പൈസ ..നഹി നഹി രക്ഷതി ഡുബ്രുഞജ്കരണേ…..

ഇതു ജോലിക്കു ജോലി ..Freedom ത്തിനു Freedom ..പൈസക്കു പൈസ ..Bangalore ...ചെറുപ്പം ..ആകെ മൊത്തം അര്‍‌മാദം ..ആനന്ദം.

അങ്ങനെ അര്‍മാദത്തൊദടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താ‍നും ..
എന്നാ പറയാനാ എന്റെ അന്നമ്മോ..അതൊക്കെ ഒരു കാലം.

അതോര്‍ക്കുംബോള്‍ നഷ്ട സ്വപ്നങ്ങളെ.... നിങ്ങളെനിക്കൊരു ..(ഗദ്ഗദം.)


ഞങ്ങടെ കൂടെ ഒരു ഗടി ഉണ്ടാരുന്നു ..കൊടകര ബ്ലൊഗ് ഇലെ വിശാലന്‍‌ പറഞ പൊലെ ..നല്ല എണ്ണം പറഞ ഒരു ഗടി..MTech പഠിച്ചവന്‍ ,ദിവസൊം Bible read ചെയ്യുന്നവന്‍…ചൊറുണ്ട പ്ലേറ്റ് കഴുകി വക്കുന്നവന്‍ .ഒറ്റ പെഗ് അടിച്ചാല്‍ ഓഫ്ഫ് ആകുന്നവന്‍ ..

അന്നത്തെ ടിയാന്റ്ടേ ഒരു വിനോദം English cinema dialogue പഠിച്ചിട്ടു സ്ഥാനത്തും അസ്ഥാനത്തും അലക്കുക എന്നുള്ളതായിരുന്നു ..

Shakesphere നെയും ചേട്ടന്‍ വെറുതെ വിട്ടിരുന്നില്ല …

Mark Antony ടെ : Friends, Romans, countrymen, lend me your ears; I come to bury Caesar, not to praise him;

എന്നു തുടങ്ങുന്ന സ്പീച് ഒക്കെ ഗഡിക്കു കാണാപ്പാടം ആയിരുന്നു ..

Disclosure ലെ Michael Douglas പറയുന്ന “Sexual harassment is not about Sex ..Its about Power “ കക്ക്ഷിയുടെ മാത്രമല്ല ഞങങ്ടെ എല്ലാം favourite ആയിരുന്നു ..

അങ്ങനെ ഇരിക്കെ ഒരു ദിവസം Officil ജൊലി ചെയ്യുന്ന ഒരു പെണ്ണിനു ഒരു കുട്ടി ഉണ്ടായി ..അവള്‍ ഒഫ്ഫിസില്‍ വന്നു ..കുട്ടിയുമായി ..എല്ലാരും കൂടി നിന്നു കുട്ട്യെ കാ‍ണുന്നു ..Oh cute baby എന്നൊക്കെ കീറുന്നു ..ദോഷം പറയരുതല്ലൊ നല്ല സുന്ദരികൂട്ടിയായിരുന്നു ആ‍ കുട്ടി ..

നമ്മുടെ കഥാനായകന്‍ അവളുടെ അടുത്തു ചെന്നു Shake hand കൊടുത്തു ..
അതിന്റെ തലേ ദിവസം ഞങ്ങള്‍ “Gone with the wind “ കണ്ടായിരുന്നു ..
Shake hand കൊടുത്തിട്ടൂ അതിലെ ഒരു Dialogue അലക്കി ..


“Congrats ..who is the happy father ?”

അതിനവള്‍ പറഞ്ഞ ഉത്തരം അവളുടെ മാത്രുഭാഷയായ തെലുങ്കില്‍ ആയിരുന്നു ..
അതുപിന്നെ ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില് ,ആ വേളയില് ,ആ‍ അവസരത്തില് ..ആ Time ല്..ആരും mother toungue പറഞ്ഞു പോകും...

പക്ഷെ അവള്‍ പറഞ്ഞ ഒറ്റ വാക്കും Telugu ശബ്ദതാരാവലിയില്‍ ഉള്ളവയായിരുന്നില്ല .

അന്ന് കക്ഷിക്കു ഒരു കാര്യം പിടി കിട്ടി ..English dialogue ok ..പക്ഷെ ..അതു Suresh Gopikku സിനിമയില്‍ പറയാനുള്ളതാണൂ..

ശംഭോ മഹാദേവ..

Friday, February 23, 2007

ഹേഡ്ഡങത്ത്


ഇപ്പൊഴത്തെ പുതിയ തലമുറ കണ്ടുകാണത്തില്ല പഴയ ഹേഡ്ഡങ്ക്ത്തുമരെ..എന്നു വചാല്‍ Head constable..Police station ഭരണം പണ്ടൊക്കെ ഇവരാണു ..ഞാനും ശരിക്കു കണ്ടിട്ടില്ല ..പറഞു കേട്ട അറിവെ എനിക്കും ഉള്ളു .ചെറുപ്പത്തില്‍ എന്നൊ നിക്കറിട്ട police നെ കണ്ടിട്ടഉള്ള ഒരു ചെറിയ ഓറ്മയുണ്ടു

കുട്ടന്‍‌പിളള അദ്യെം(ആദ്ദെഹം എന്നു Police കാരു ബഹുമാനത്തില്‍ വിളികുന്നത് ..)
കാലില്‍ പട്ടീസു ഒക്കെ ചുറ്റി ,മുന്നൊട്ടു കൂര്‍ത്തു നില്‍കുന്ന നിക്കറ് ഒക്കെ ഇട്ട് ,ദിവസൊം കള്‍‌സ് അടിക്കുന്നതിന്റെ ഭലമായി കുടവയറ് ഒക്കെ തള്ളി ,മുറുക്കി ചവച്ചു ..ആ വരവൊന്നു കാണണം Suresh Gopi യുടെ Bhrath Chandran തൊറ്റൂ പൂവും ..

ഒരു പത്തു മുപ്പത്ത്ഞ്ചു വര്‍ഷം പൊലിസില്‍ കിടന്നു സര്‍‌വ്വ അടി തട പഠിച്ച് ..Akshay Kumar ഇനെ പോലെ സബ്സെ ബഡാ ഖിലാഡി ..താപ്പാ‍ന.

ഇന്നത്തെ പൊലെ ,മത്തി എണ്ണുന്നതു പൊലെ രൂപക്കു പത്ത് DGP ഒന്നും അന്നില്ല .ആകെ ഒരു IG …...SI എന്നു പറഞാല്‍ തന്നെ ഒരു rare species ആണു ..മിക്കവാറും ഹേഡ്ഡങ്ക്ത്തുമാരാണു ആ Locality ഇല്‍ ഭരണം ..അവരാണു സ്തലത്തെ പുലികള്‍…

എനിക്കറിയാവുന്ന ചില ഹേഡ്ഡങ്ക്ത്ത് കഥകള്‍ ..


കഥ #1
സ്തലം : ആ‍ലപ്പ്പുഴ കടപ്പുറത്ത്
കാലം :പണ്ടു പണ്ടു ..

കാലത്ത് മീന്‍‌ പിടിക്കാന്‍ പൊകൂന്നൊരു ഒരു കാഷ്ച കണ്ടു ..ചെമ്മീനിലെ കറുതമ്മെം കൊചുമുതലാളീം പൊലെ രണ്ടു പെര്‍‌ ..കെട്ടി പിടിച്ചു ..തീരത്തു അടിഞ്ഞു കിടക്കുന്നു…

വിവരം Police station ഇല്‍ അറി്യ്യിച്ചു ..കുട്ടന്‍‌പിളള അദ്യെം രണ്ടു സാദ പൊലിസു കാരുമായി എഴുന്നള്ളി ..

“അങൊട്ട് മാറി നിക്കിനടെയ് .“ ...ആളുകളെ ഒക്കെ തള്ളി മാറ്റി അദ്യെം ഒരു വിഹഗ വീക്ഷണം നടത്തി .. പിന്നെ സൂഷ്മമായി നോക്കിയപ്പൊള്‍ അദ്യെം..നെഞിടിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു ..കൊച്ചു മുതലാളിടെ കയ്യില്‍ ഒരു ഒന്നൊന്നര പവന്റ്റെ ഒരു സ്വര്‍‌ണ മോതിരം .. അദ്യെം ആരും കാണാതെ ..പതുക്കെ ഡാവിന് അതു ഊരി നിക്കറിന്ടെ പൊക്കറ്റില്‍ ഇട്ടു ..

പക്ഷെ ഇതു അവിടെ നിന്ന ഒരു വിരുതന്‍ കണ്ടു ..അവന്‍‌ പറഞ്ഞു

“സാ‍റെ ഞങ്കളു കണ്ടു “

കുട്ടന്‍‌പിളള അദ്യെം, ആദ്യം ഒന്നു പരുങി..നിമിഷ നെരം കൊണ്ടു സ്തലകാല ബോധം വീണ്ടെടുത്തു ...പിന്നെ ഉരുളക്കുപ്പേരി പൊലെ ഒരു Dialogue :
“നീ കണ്ടല്ലൊ ..അപ്പം ശരി ..കണ്ടവര് കണ്ടവര് പുറകൊട്ടിറങി നില്ല് ..കാണാത്തൊരു കാണാത്തൊരു മുന്നൊട്ടു വന്നു കാണ് . ..കാണാത്തവറ്ക്കു ഒരു chance കൊടിക്കിനെടെ..


കഥ #2

Police കാര്‍ duty യില്‍ ആയിരിക്കുമ്പൊള്‍ കുട കൊണ്ടു നടക്കാന്‍‌ പാടില്ല എന്നാണു നിയമം..duty ക്കിടയില്‍ വല്ല കള്ളനെയൊ വല്ലതും പിടിക്ക്ണമെങ്കിലൊ..കുട duty ക്കു തടസം ആവരുതു.

ഒരു ദിവസം കുട്ടന്‍‌പിളള അദ്യെം അങ്ങനെ 2 കുപ്പി കള്‍സ് ഒക്കെ അടിച്ചു നടന്നു വരുമ്പൊള്‍ ഒരു വീടിന്ടെ side ഇല്‍ ഒരു കുട ഇരിക്കുന്നു ..മഴക്കാലം തുടങി ..പിള്ളെരു കുടക്ക്ക്കു വേണ്ടി കരയാന്‍ തുടങീട്ട് കുറച്ഛ് നാളായി .. കുട്ടന്‍‌പിളള അദ്യെം കുട എടുത്തു കക്ഷത്തില്‍ വചൊണ്ടു ഒറ്റ നട നടന്നു .
നടന്നു കുറച്ചു അങ്കോട്ട് ചെന്നപ്പോള്‍ അതാ വരുന്നു പുതിയ SI ..ചെറിയ പയ്യനാ ..പുതിയ Appointment ..തരീകിട ഒന്നും നടക്ക്ക്കുല ..SI ഇതു കണ്ടു ..ഒന്നിരുത്തി മൂളി ..Jeep വിട്ടു പോയി..

കുട്ടന്‍‌പിളള അദ്യെം ഉറപ്പിച്ചു ..ഇന്നു പണി കിട്ടിയതു തന്നെ..

SI പയ്യന്‍‌ Station ഇല്‍ എത്തി ..Station ഇല്‍ ഉള്ള beat book വായിച്ച് പയ്യന്ടെ കണ്ണ് തള്ളി

1147 മേടം 12 .ബുധനാഴ്ച .
PC 236 ,കുട്ടന്‍‌പിള്ള എന്ന ഞാന്‍ ,ഇന്നെ ദിവസം രവിലെ പത്തു മണിയൊടെ ,നടക്കാവു റോഡിലൂടെ വരുമ്പൊള്‍ ഒരു കുട ഉടമസ്തിനില്ലാതെ കിടക്കുന്നത് കാണുവാന്‍‌ ഇടയായി .അതെടുത്ത്ത്ത് കൊണ്ട് ഞാ‍ന്‍ ഇതിന്റെ ഉടമസ്തനാരാണു എന്നു ചോദിച്ചു കൊണ്ടു വഴി നീളെ നടന്നിതില്‍ ഭലം ഒന്നും കണ്ടില്ല ..അതിനാല്‍ ..ഈ കുട തിരുവിതാം കൂര്‍ ,സര്‍ക്കാരിലേക്കു കണ്ടു കെട്ടിയിരിക്കുന്നൂ.

കഥ 3

പണ്ടൂ പണ്ടു ,ഒരു IG ക്ക്കു ഒരു idea ..ഈ police കാരെ ഒന്നു neat ആക്ക്കി എടുക്കണം ..അതിനായി ആദ്യ സ്റ്റെപ്പ് ..police station ലൊട്ട് വിളിചാല്‍ police കാര് ഫൊണെടുത്തു തെറി പറയുന്നതു നിര്‍ത്തീട്ടൂ “good morning ,good afternoon ..good evening ”..എന്നൊക്കെ തരാതരം പറയണം.

IG ഏമാന്‍ എല്ലാ station ലൊട്ടും Circular ഒക്കെ അയച്ചു …
ഒരു ദിവസം IG ഏമാന് ഇതൊന്നു ടെസ്റ്റു ചെയ്താലൊ എന്നൊരു പൂതി.

കുട്ടന്‍‌പിളള അദ്യെം നല്ല മീന്‍‌വറത്തതു ഒക്കെ കൂട്ടി ഉണ്ടിട്ടു ,നന്നായി ഒന്നു മുറുക്കി..കാല് മേശ പ്പുറത്തു വച്ച് ഉറങ്ങുമ്പൊള്‍ ആണു Call വന്നതു ..

പിളള അദ്യെം phone എടുത്തു പറയുന്നതു കേട്ടു IG ഒരു ഞെട്ടലു ഞെട്ടി..എട്ടു നിലയില്‍..ഞെട്ടി..

“എടൊ 316 എ .ഏതൊ ഒരു &$%#@& (sorry എനിക്കു അതു ഇവിടെ എഴുതാന്‍‌ പറ്റില്ല ..ഒരു Clue തരാം .ഒരു 3 അക്ഷര word ആണു ശ്രീമാന്‍ പിള്ള use ചെയ്തത്..)..ഉച്ച സമയത്ത് വിളിക്കനൊണ്ടു .ആ dash മൊനോടു good morning ,good afternoon എന്നതാന്നു വചാല്‍‌ പറഞേക്കഡൊ…..

എന്നെയ് പറ്റി

ഗോപകുമാര്‍ ..ആലപുഴ ജില്ലയില്‍ ജനനം. ദേശത്തു തന്നെയ് ഉള്ള പൂന്താ‍നം ഉനിവെര്‍സിട്ടിയില്‍ നിന്നും ഹരി ശീ ഗണപതെയ് നമ്ഃ ..ഒന്നും ഒന്നും രണ്ട് ..ഒന്നും രണ്ടും മൂന്നു ..എന്നിങനെ
(ഒരു നിലതെഴുതാശാന്‍ ഉണ്ടയിരുന്നു ..അങൊര്‍ ഭൂദാന പ്രസ്താനതിണ്ടെ ആളായിരുന്നു ..അങനെ ഭൂദാനം പറഞു പറഞു പൂന്താ‍നം ആയി ..)

അവിടുന്നങങനെ ..വന്നു വന്നു ..ഇപ്പൊള്‍ US il ,california yil palo alto .യില്‍..തമസിക്കുന്നു .
..
ഇതിന്റെ ഇടയ്ക്കൂ ഒരു അക്രമം കാണിചു ..ഒരു കല്യാണം കഴിച്ച്ചു ..വിനീത ..പാലക്കാടുന്നു ..

ബാക്കി പിന്നെ

ആരും അനിവാര്യരല്ല

ജീവിതത്തില്‍ നമ്മള്‍ കാണുന്ന ചില Observations ഇല്‍ പെട്ട ഒരെണ്ണം

റഷ്യ യുടെ ഖിലാ‍ടി ആയി Joseph Stalin വാണരുളുന്ന കാലം . ഒരു ദിവസം ചേട്ടായി
രാവിലെ എഴുന്നെറ്റപ്പൊള്‍ നല്ല ഒന്നാം ക്ലാസു പനി ..കിടു കിടാന്നു വിറക്ക്ക്കുവാന്നെ..
പക്ഷെ ചേട്ടായി കുളിച്ചു കുറിം തൊട്ടു ..കോട്ടും സൂട്ടും ഇട്ടു പോകാ‌‌ന്‍അയി തയ്യാറാകുവാ..

അപ്പോ ചെട്ടായീടെ മോളായ മോളിക്കുട്ടി മോളു ചോദിച്ചു “ അപ്പ്നു ഇതെന്നാത്തിന്ടെ കേടാ …..ഇത്രെം പനീം വച്ചോണ്ടു എന്നാത്തിനാന്നെയ് ഒഫ്ഫിസില്‍ പൊണതു ..പാലായീന്നു മേരി എളെമ്മ കൊണ്ടെ തന്ന വാ‍റ്റ് ഇച്ചിരെ കുരു മുള്‍കു പൊഡീം ഇച്ചിരെ ചൂഡു വെള്ളൊം ചേര്‍‌തു ഒരു പിഡി പിഡിചിട്ടു അപ്പ്ന് അവിഡെ എങങാ‍നും കിഡന്നു ഉറങാന്‍ മേലായോ …..

“ആപ്പം മൊളീയ് Russia ?

ഓ..പിന്നേ… റഷ്യ ക്കു ഒരു ചുക്കും വരത്തില്ല …അപ്പ്ന്‍‌‌ ചെന്നില്ലെലും ജനങ്കള്‍ എല്ലാ‍അം ഒഫ്ഫിസില്‍ വരും ..എല്ലാ‍ാം നന്നായീ നടക്ക്ക്കുകെം ചെയ്യും ..

You said it …മോ‍ളീ നീ പറഞതാ കാര്യം ..ഞാനിന്നു ഒഫീസില്‍ പൊയില്ലെലും എല്ലാം ഭംങി ആയി നടക്കും ..Russia ക്കു ഒരു ചുക്കും സംബവിക്കില്ല …അതു കൊന്‍‌ടു തന്നെ ഞാ‍്നിന്നു ഓഫ്ഫീസിലു പൊണം..എല്ലാരും കരുതണം Stailn ഓഫ്ഫിസില്‍ വരുന്ന്‍ കൊണ്ടാണു എല്ലാ‍ാം നടകൂന്നെ എന്നു ..അതെയ് മൊളിക്കുട്ട്യ്
കാതു കുത്തിയവന്‍‌ പോയാല്‍‌ കടുക്കനിട്ടവന്‍ വരും ..

Thursday, February 22, 2007

ഇതൊരു തുടക്ക്കം മാത്രം

അപ്പം ശരി Blogging തുടങി കാളയാ‍ം .