Wednesday, February 28, 2007

യോഗ ചെയ്യുന്നവനോടു വാടക ചൊദിക്കരുത്..

ഞങ്ങള്‍ അന്നു Banglore ല്‍‌ താമസം …എല്ലാ‍രും bachelors..

നമ്മുടെ കൂടെ ഒരു ഗഡീ ഉണ്ടാരുന്നു ..ആരൊഗ്യത്തിലൊക്കെ ഭയങ്കര ശ്രദ്ധ ആയിരുന്നു ..നമ്മുടെ ആറ്‌നോല്‍ഡ് ശിവസങ്കരന്‍‌ ചേട്ടന്‍ടെ ഒരു കൊച്ചു പതിപ്പ്..എന്നു വച്ചാല് ഒരു ബൊണ്‍സായി പരുവം ..ഒരു 5 അടി 2 ഇഞ്ചിലെക്ക് ശിവശങ്കരേട്ടനെ ഒതുക്കിയ പൊലെ ..

ഭയങ്കര excerscise ..yoga ..jogging എന്ന്നു വേണ്ട ആകെ മൊത്തം അക്രമം ..രവിലെ എഴുന്നേറ്റു യോഗ അ ആ ഇ ഈ..ഉ ഊ.. . എന്നു ശ്വസം അകത്തേക്കെടുത്തു . ഋ ഌ എന്നു പിടിച്ച്..എ .ഏ .ഐ .ഒ . ഓ എന്നൊക്കെ പുറത്തേക്കു വിടുക ..ഇടത്തെ കാല്‍ വലത്തെ തോളിലും വലത്തേ കാല്‍ ഇടത്തെ തൊളിലും എടുത്തു വച്ചു രണ്ടു കയ്യും കുത്തി ഉയറ്ന്നിരിക്കുക …വെറുതെ ശവത്തിനെ പോലെ കിടക്കുക ..ശവാസനം പോലും ..അങ്ങനെ പോയി വിദ്വാണ്ടെ കസറ്ത്തുകള്‍..

ചിലപ്പൊള് ഒരു ബറ്മുഡ ഇടും .. ചിലപ്പൊള് മുണ്ടു തന്നെ ഈ കളരി അഭ്യാസികളൊക്കെ കെട്ടുന്ന പൊലെ കച്ച കെട്ടും ..

ഞങ്ങളു താമസിച്ചിരുന്നതു ഒരു ബങ്കാളീടെ വീട്ടില്‍ ആയിരുന്നു ..അവരു കുടുംബം താഴെ ..ഞങ്ങളു മോളില്‍ ..

ഞങ്ങള്‍ ക്രിത്യമായി വാടക കൊടുത്തിരുന്നു ..പക്ഷെ ഏതൊ ഒരു മാസം അല്പം വയ്കി ..അന്നൊരു ദിവസം ഗടി ഒഴികെ ബാക്കിയുള്ളവര്‍ പുറത്തു പോയിരിക്കുക ആയിരുന്നു ..വാടക വാങ്ങാനായി‍ ബങ്കാളി ചേച്ചി വീട്ടിലേക്കു വന്നു ..

ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ കേട്ടതു ചേച്ചി ആശുപത്രിയിലായി എന്നാണ് ..നല്ലൊരു പയ്യനു ഇതിണ്ടെ വല്ല ആവശ്യൊം ഉണ്ടൊ .MNC യില്‍ ജോലി ഉള്ളവന് ഇതിണ്ടെ ‍ ആവശ്യൊം ഉണ്ടൊ....ഇവനിനി വല്ല സ്ത്രീ പീഢനത്തിനു അകതാകുമൊ എന്ടെ പാറെപ്പള്ളീ മാതവെ ..ഞങ്ങള്‍ വേവധു പൂണ്ടു ..

ഞങ്ങളു കേട്ടത് ..ചേച്ചി വാടക വാങ്ങാനായി ‍ വന്നു ..പാവം കതകില്‍ മുട്ടി ഒന്നും ഇല്ല ..തുറന്നു ..പിന്നെ എനറ്റ്മ്മച്ചീ..എനറ്റ്മ്മച്ചീ .. എന്നു ബങ്കാളീല്‍ വിളിച്ചോണ്ടു പുറത്തേക്കു പാഞ്ഞു ..പായുന്ന പാച്ചിലില്‍ എവിടെയൊക്കെയൊ തട്ടുകെം മുട്ടുകെം ചെയ്തു ..പാവം ചേച്ചി Manipal hospital ഇലു പനി പിടിച്ചു കിടന്നു ..രാത്രിയുടെ അന്ത്യ യാമങ്ങളീല്‍ പിച്ചും പേയും പറഞ്ഞു .ബങ്കാളീയില്‍ ആയതു കൊണ്ടു ആറ്ക്കും ഒന്നും മനസിലായില്ല ..Rent എന്നു മാത്രം മനസിലായി ..ബങ്കാളീ ഭറ്ത്താവ് അടുത്തിരുന്നു ..ചേച്ചിടെ കയ്യും പിടിച്ച്.

പിന്നെ ആണു ഞങ്ങളു ‍ ആ നഗ്നസത്യം അറിഞ്ഞതു ..അന്നു ഞങ്ങളു്‍ ആരും ഇല്ലല്ലൊ .. ഒറ്റയ്ക്കാണല്ലൊ ..തക്ക സമയം എന്നു കരുതി ഗഡി ഒരു ഭയങ്കര yoga ചെയ്തു ..ഹിമാലയത്തിലെ ഭിഷുക്കളു്‍ ഒക്കെ ചെയ്യുന്ന പൊലെ ആദം style ഇല്‍ ശീറ്‍ഷാസനം(തല നിലത്തു കുത്തി കാലുകളു മുകളിലേക്കാക്കി ..തല കുത്തി നില്‍ക്കുന്ന ഒരു യോഗാസനം) ചെയ്തു ..ആ സമയത്താണു പാവം ചേച്ചി വന്നതു ..നമ്മുടെ ഗടീടെ A to Z ആസനങ്ങള് ..I mean യോഗാസനങ്ങള്‍ ..അതും തല തിരിഞ്ഞു ..കണ്ട ചേച്ചി ഞെട്ടി .ഒരു ഒന്നൊന്നര ഞെട്ടല്..ആ ഞെട്ടല്‍ അങ്ങു സുമാത്രയിലു വരെ Ritcher scale ഇല്‍ 7.7 രേഖപ്പെടുത്തി.

After effects

1)ഗഡി പിന്നെ ഒരു 6 മാസത്തേക്കു pants ,full sleeve shirt ഒക്കെ ഇട്ടു ആണു നടന്നതു ..പറ്ദ മേടിച്ചിട്ടാലൊ എന്നുള്ള idea consider ചെയ്തു പക്ഷെ practicality ഓറ്ത്തു വേണ്ടെന്നു വച്ചു ..

2)ചേച്ചി സന്ധ്യാ സമയങ്ങളില്‍ വിളക്കു വച്ച് അറ്ജുനന്‍‌ ,ഫല്‍ഗുനന്..‍ പാറ്ഥന്‍‍ വിജയന്‍ ചൊല്ലി ..പേടി മാറാനായിട്ട്..

3)ബങ്കാളീ ചേട്ടായി വന്നു bank account number തന്നിട്ടു ഞങ്ങളൊടു അപേക്ഷിച്ചു ..താഴ്മയായി ..വാടക ഇനി മുതല്‍ direct deposit ചെയ്താല്‍ ധാരാളമായിരിക്കും എന്നു..

4)ഞങ്ങളു ബങ്കാളീ ചേട്ടായി വന്നു ഇത്രയും താഴ്മയാ‍യി അപേക്ഷിചതു എന്ത് കൊണ്ടായിരിക്കും ..ചേച്ചി കണ്ടതു മുഴുവന്‍ വറ്ണിചു കാണുമൊ ..ഇല്ലയൊ എന്നു അന്തമില്ലാതെ തറ്ക്കിചു ..ശങ്കിചു..Doubt അടിച്ചു..

ഗുണപാഠം :: Rent വാങ്ങാനായി ഭാര്യമാരെ വിടരുതും..പ്രത്യെകിച്ചും yoga ചെയ്യുന്ന ആമ്പിള്ളേരുള്ള വീട്ടിലേക്കു.

5 comments:

Santhosh Balakrishnan said...

തകര്‍ത്തു...യോഗാസനം....ചേച്ഛിയുടെ അവസ്ഥ ഓറ്ത്തിട്ട് ചിരി നില്‍ക്കുന്നില്ല...

Sul | സുല്‍ said...

ശംഭൂ ഇതൊരൊന്നൊന്നരയാണല്ല്.

“നമ്മുടെ ആറ്‌നോല്‍ഡ് ശിവസങ്കരന്‍‌ ചേട്ടന്‍ടെ ഒരു കൊച്ചു പതിപ്പ്..എന്നു വച്ചാല് ഒരു ബൊണ്‍സായി പരുവം ..ഒരു 5 അടി 5 ഇഞ്ചിലെക്ക് ശിവശങ്കരേട്ടനെ ഒതുക്കിയ പൊലെ ..“

കൊള്ളാം. കൂടുതല്‍ പോരട്ടെ.

-സുല്‍

കൃഷ്‌ | krish said...

ബോണ്‍സായി കണ്ട ച്യാച്ചി ബോധം കെട്ടു.

ഉം..ഗൊള്ളാം ഡേയ്‌.

t.k. formerly known as തൊമ്മന്‍ said...

നന്നായിട്ടുണ്ട്. എന്നാ‍ലും നമ്മുടെ arnold-നെ ശിവശങ്കരനാക്കിയത് ശരിയായില്ല.

തമ്പിയളിയന്‍ said...

യോഗ ചെയ്യുമ്പോള്‍ എല്ലാം വളരെ റിലാക്സ് ആയിട്ടല്ലെ ?(യെത്) അവിടെ ഭീകരാന്തരീക്ഷം വരണ്ട കാര്യമില്ലല്ലോ!

:)