Friday, February 23, 2007

ഹേഡ്ഡങത്ത്


ഇപ്പൊഴത്തെ പുതിയ തലമുറ കണ്ടുകാണത്തില്ല പഴയ ഹേഡ്ഡങ്ക്ത്തുമരെ..എന്നു വചാല്‍ Head constable..Police station ഭരണം പണ്ടൊക്കെ ഇവരാണു ..ഞാനും ശരിക്കു കണ്ടിട്ടില്ല ..പറഞു കേട്ട അറിവെ എനിക്കും ഉള്ളു .ചെറുപ്പത്തില്‍ എന്നൊ നിക്കറിട്ട police നെ കണ്ടിട്ടഉള്ള ഒരു ചെറിയ ഓറ്മയുണ്ടു

കുട്ടന്‍‌പിളള അദ്യെം(ആദ്ദെഹം എന്നു Police കാരു ബഹുമാനത്തില്‍ വിളികുന്നത് ..)
കാലില്‍ പട്ടീസു ഒക്കെ ചുറ്റി ,മുന്നൊട്ടു കൂര്‍ത്തു നില്‍കുന്ന നിക്കറ് ഒക്കെ ഇട്ട് ,ദിവസൊം കള്‍‌സ് അടിക്കുന്നതിന്റെ ഭലമായി കുടവയറ് ഒക്കെ തള്ളി ,മുറുക്കി ചവച്ചു ..ആ വരവൊന്നു കാണണം Suresh Gopi യുടെ Bhrath Chandran തൊറ്റൂ പൂവും ..

ഒരു പത്തു മുപ്പത്ത്ഞ്ചു വര്‍ഷം പൊലിസില്‍ കിടന്നു സര്‍‌വ്വ അടി തട പഠിച്ച് ..Akshay Kumar ഇനെ പോലെ സബ്സെ ബഡാ ഖിലാഡി ..താപ്പാ‍ന.

ഇന്നത്തെ പൊലെ ,മത്തി എണ്ണുന്നതു പൊലെ രൂപക്കു പത്ത് DGP ഒന്നും അന്നില്ല .ആകെ ഒരു IG …...SI എന്നു പറഞാല്‍ തന്നെ ഒരു rare species ആണു ..മിക്കവാറും ഹേഡ്ഡങ്ക്ത്തുമാരാണു ആ Locality ഇല്‍ ഭരണം ..അവരാണു സ്തലത്തെ പുലികള്‍…

എനിക്കറിയാവുന്ന ചില ഹേഡ്ഡങ്ക്ത്ത് കഥകള്‍ ..


കഥ #1
സ്തലം : ആ‍ലപ്പ്പുഴ കടപ്പുറത്ത്
കാലം :പണ്ടു പണ്ടു ..

കാലത്ത് മീന്‍‌ പിടിക്കാന്‍ പൊകൂന്നൊരു ഒരു കാഷ്ച കണ്ടു ..ചെമ്മീനിലെ കറുതമ്മെം കൊചുമുതലാളീം പൊലെ രണ്ടു പെര്‍‌ ..കെട്ടി പിടിച്ചു ..തീരത്തു അടിഞ്ഞു കിടക്കുന്നു…

വിവരം Police station ഇല്‍ അറി്യ്യിച്ചു ..കുട്ടന്‍‌പിളള അദ്യെം രണ്ടു സാദ പൊലിസു കാരുമായി എഴുന്നള്ളി ..

“അങൊട്ട് മാറി നിക്കിനടെയ് .“ ...ആളുകളെ ഒക്കെ തള്ളി മാറ്റി അദ്യെം ഒരു വിഹഗ വീക്ഷണം നടത്തി .. പിന്നെ സൂഷ്മമായി നോക്കിയപ്പൊള്‍ അദ്യെം..നെഞിടിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു ..കൊച്ചു മുതലാളിടെ കയ്യില്‍ ഒരു ഒന്നൊന്നര പവന്റ്റെ ഒരു സ്വര്‍‌ണ മോതിരം .. അദ്യെം ആരും കാണാതെ ..പതുക്കെ ഡാവിന് അതു ഊരി നിക്കറിന്ടെ പൊക്കറ്റില്‍ ഇട്ടു ..

പക്ഷെ ഇതു അവിടെ നിന്ന ഒരു വിരുതന്‍ കണ്ടു ..അവന്‍‌ പറഞ്ഞു

“സാ‍റെ ഞങ്കളു കണ്ടു “

കുട്ടന്‍‌പിളള അദ്യെം, ആദ്യം ഒന്നു പരുങി..നിമിഷ നെരം കൊണ്ടു സ്തലകാല ബോധം വീണ്ടെടുത്തു ...പിന്നെ ഉരുളക്കുപ്പേരി പൊലെ ഒരു Dialogue :
“നീ കണ്ടല്ലൊ ..അപ്പം ശരി ..കണ്ടവര് കണ്ടവര് പുറകൊട്ടിറങി നില്ല് ..കാണാത്തൊരു കാണാത്തൊരു മുന്നൊട്ടു വന്നു കാണ് . ..കാണാത്തവറ്ക്കു ഒരു chance കൊടിക്കിനെടെ..


കഥ #2

Police കാര്‍ duty യില്‍ ആയിരിക്കുമ്പൊള്‍ കുട കൊണ്ടു നടക്കാന്‍‌ പാടില്ല എന്നാണു നിയമം..duty ക്കിടയില്‍ വല്ല കള്ളനെയൊ വല്ലതും പിടിക്ക്ണമെങ്കിലൊ..കുട duty ക്കു തടസം ആവരുതു.

ഒരു ദിവസം കുട്ടന്‍‌പിളള അദ്യെം അങ്ങനെ 2 കുപ്പി കള്‍സ് ഒക്കെ അടിച്ചു നടന്നു വരുമ്പൊള്‍ ഒരു വീടിന്ടെ side ഇല്‍ ഒരു കുട ഇരിക്കുന്നു ..മഴക്കാലം തുടങി ..പിള്ളെരു കുടക്ക്ക്കു വേണ്ടി കരയാന്‍ തുടങീട്ട് കുറച്ഛ് നാളായി .. കുട്ടന്‍‌പിളള അദ്യെം കുട എടുത്തു കക്ഷത്തില്‍ വചൊണ്ടു ഒറ്റ നട നടന്നു .
നടന്നു കുറച്ചു അങ്കോട്ട് ചെന്നപ്പോള്‍ അതാ വരുന്നു പുതിയ SI ..ചെറിയ പയ്യനാ ..പുതിയ Appointment ..തരീകിട ഒന്നും നടക്ക്ക്കുല ..SI ഇതു കണ്ടു ..ഒന്നിരുത്തി മൂളി ..Jeep വിട്ടു പോയി..

കുട്ടന്‍‌പിളള അദ്യെം ഉറപ്പിച്ചു ..ഇന്നു പണി കിട്ടിയതു തന്നെ..

SI പയ്യന്‍‌ Station ഇല്‍ എത്തി ..Station ഇല്‍ ഉള്ള beat book വായിച്ച് പയ്യന്ടെ കണ്ണ് തള്ളി

1147 മേടം 12 .ബുധനാഴ്ച .
PC 236 ,കുട്ടന്‍‌പിള്ള എന്ന ഞാന്‍ ,ഇന്നെ ദിവസം രവിലെ പത്തു മണിയൊടെ ,നടക്കാവു റോഡിലൂടെ വരുമ്പൊള്‍ ഒരു കുട ഉടമസ്തിനില്ലാതെ കിടക്കുന്നത് കാണുവാന്‍‌ ഇടയായി .അതെടുത്ത്ത്ത് കൊണ്ട് ഞാ‍ന്‍ ഇതിന്റെ ഉടമസ്തനാരാണു എന്നു ചോദിച്ചു കൊണ്ടു വഴി നീളെ നടന്നിതില്‍ ഭലം ഒന്നും കണ്ടില്ല ..അതിനാല്‍ ..ഈ കുട തിരുവിതാം കൂര്‍ ,സര്‍ക്കാരിലേക്കു കണ്ടു കെട്ടിയിരിക്കുന്നൂ.

കഥ 3

പണ്ടൂ പണ്ടു ,ഒരു IG ക്ക്കു ഒരു idea ..ഈ police കാരെ ഒന്നു neat ആക്ക്കി എടുക്കണം ..അതിനായി ആദ്യ സ്റ്റെപ്പ് ..police station ലൊട്ട് വിളിചാല്‍ police കാര് ഫൊണെടുത്തു തെറി പറയുന്നതു നിര്‍ത്തീട്ടൂ “good morning ,good afternoon ..good evening ”..എന്നൊക്കെ തരാതരം പറയണം.

IG ഏമാന്‍ എല്ലാ station ലൊട്ടും Circular ഒക്കെ അയച്ചു …
ഒരു ദിവസം IG ഏമാന് ഇതൊന്നു ടെസ്റ്റു ചെയ്താലൊ എന്നൊരു പൂതി.

കുട്ടന്‍‌പിളള അദ്യെം നല്ല മീന്‍‌വറത്തതു ഒക്കെ കൂട്ടി ഉണ്ടിട്ടു ,നന്നായി ഒന്നു മുറുക്കി..കാല് മേശ പ്പുറത്തു വച്ച് ഉറങ്ങുമ്പൊള്‍ ആണു Call വന്നതു ..

പിളള അദ്യെം phone എടുത്തു പറയുന്നതു കേട്ടു IG ഒരു ഞെട്ടലു ഞെട്ടി..എട്ടു നിലയില്‍..ഞെട്ടി..

“എടൊ 316 എ .ഏതൊ ഒരു &$%#@& (sorry എനിക്കു അതു ഇവിടെ എഴുതാന്‍‌ പറ്റില്ല ..ഒരു Clue തരാം .ഒരു 3 അക്ഷര word ആണു ശ്രീമാന്‍ പിള്ള use ചെയ്തത്..)..ഉച്ച സമയത്ത് വിളിക്കനൊണ്ടു .ആ dash മൊനോടു good morning ,good afternoon എന്നതാന്നു വചാല്‍‌ പറഞേക്കഡൊ…..

2 comments:

Peelikkutty!!!!! said...

:-)

t.k. formerly known as thomman said...

കസറുന്നുണ്ടല്ലോ ശിക്കാറി.

ബി.ടെക്ക്. എടുക്കാന്‍ രണ്ട് കോളേജില്‍ പഠിക്കേണ്ടി വന്ന കാര്യം മനസ്സിലായില്ല. അതിന്റെ പിന്നിലെന്താണ് കഥ? (ഒരു പഞ്ചതന്ത്രം ചോദ്യം.) രസമുള്ളതാണെങ്കില്‍ ഇവിടെ പറഞ്ഞാല്‍ മതി. ഇല്ലെങ്കില്‍ നമുക്ക് നേരെ കാണുമ്പോള്‍ സംസാരിക്കാം :-)