Monday, February 26, 2007

Who is the Happy father ?

പ്രിയപ്പെട്ടവരെ,
നമസ്കാരം ..ഞാന്‍ മലയാളം ഇങ്ലിഷ് ലെട്ടെര്‍സ് ഉപയൊഗിച് എഴുതുന്നതു അദ്യമാ...അതുകൊണ്ടു ദയവു ചെയ്തു സ്വല്പം ക്ഷമി ..ചെരിയ spelling mistake kaanumey ..

അങ്ങനെ Engineering കള്‍ ഒക്കെ കഴിഞ്ഞു Bangalore ല്‍ ,ജ്വാലികള്‍ ചെയ്യുന്ന കാലഘട്ടം ...
മഹാ‍കവി Vayalar ..


എന്തരപ്പീ പറയണതു ..മഹാകവിയാ..?

പിന്നല്ലാണ്ടു ..എന്തൂട്ട്.. ചക്രവര്‍തിനീ എന്നുള്ള ഒറ്റ പാട്ടു മതില്ലൊ ഇഷ്ടാ‍…

രാവണ പുത്രിലെ ‍ 4 വരി മതില്ലൊ .

ചന്ദ്രിക ചന്ദനം കൊണ്ടുവന്നീടിലും ..
പൊന്നശോകങള്‍ വിരിഞു നിന്നീടിലും ..
ഇങ്കു ചൊദിച്ചു മണിത്തൊട്ടിലില്‍ ക്കിടന്നിന്ദ്രജിത്തായിരം വട്ടം ചിരിക്കിലും .

ശ്ലഷ്ണ ശിലാ മണി ഹര്‍മ്മ്യത്തില്‍‌ മാദക സ്വപ്ന മയ ഹംസ തൂലികാ ശയ്യയില്‍‌
മലീശ്വരന്റെ പുതിയ പൂവമ്പുമായ് മണ്ഡോദരി വന്നടുങി കിടക്കിലും ..
കണ്ണൊന്നടച്ചാല്‍ കരളിന്നകത്തൊരു പൊന്നിന്‍‌ ചിലമ്പു കിലുക്കും കുമാരിക ..


അരെ വ്വ വ്വ..എന്തൂട്ടാ .. മൊനെ ദിനേശാ എഴുത്ത് ഞാന്‍‌ വയലാറിനെ മഹകവി എന്നു തന്നെ വിളിക്കും ..)

അപ്പം പറഞ്ഞു വന്നതെന്നാന്നു വച്ചാല്‍ ..Vayalar പാടിയപൊലെ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ..എന്നു പാടി നടക്കുന്ന സമയം

അതെന്നതാന്നുവച്ചാല്‍ ..college ഇല്‍ freedom ഉണ്ടായിരുന്നു ..പക്ഷെ പൈസ ..നഹി നഹി രക്ഷതി ഡുബ്രുഞജ്കരണേ…..

ഇതു ജോലിക്കു ജോലി ..Freedom ത്തിനു Freedom ..പൈസക്കു പൈസ ..Bangalore ...ചെറുപ്പം ..ആകെ മൊത്തം അര്‍‌മാദം ..ആനന്ദം.

അങ്ങനെ അര്‍മാദത്തൊദടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ല താ‍നും ..
എന്നാ പറയാനാ എന്റെ അന്നമ്മോ..അതൊക്കെ ഒരു കാലം.

അതോര്‍ക്കുംബോള്‍ നഷ്ട സ്വപ്നങ്ങളെ.... നിങ്ങളെനിക്കൊരു ..(ഗദ്ഗദം.)


ഞങ്ങടെ കൂടെ ഒരു ഗടി ഉണ്ടാരുന്നു ..കൊടകര ബ്ലൊഗ് ഇലെ വിശാലന്‍‌ പറഞ പൊലെ ..നല്ല എണ്ണം പറഞ ഒരു ഗടി..MTech പഠിച്ചവന്‍ ,ദിവസൊം Bible read ചെയ്യുന്നവന്‍…ചൊറുണ്ട പ്ലേറ്റ് കഴുകി വക്കുന്നവന്‍ .ഒറ്റ പെഗ് അടിച്ചാല്‍ ഓഫ്ഫ് ആകുന്നവന്‍ ..

അന്നത്തെ ടിയാന്റ്ടേ ഒരു വിനോദം English cinema dialogue പഠിച്ചിട്ടു സ്ഥാനത്തും അസ്ഥാനത്തും അലക്കുക എന്നുള്ളതായിരുന്നു ..

Shakesphere നെയും ചേട്ടന്‍ വെറുതെ വിട്ടിരുന്നില്ല …

Mark Antony ടെ : Friends, Romans, countrymen, lend me your ears; I come to bury Caesar, not to praise him;

എന്നു തുടങ്ങുന്ന സ്പീച് ഒക്കെ ഗഡിക്കു കാണാപ്പാടം ആയിരുന്നു ..

Disclosure ലെ Michael Douglas പറയുന്ന “Sexual harassment is not about Sex ..Its about Power “ കക്ക്ഷിയുടെ മാത്രമല്ല ഞങങ്ടെ എല്ലാം favourite ആയിരുന്നു ..

അങ്ങനെ ഇരിക്കെ ഒരു ദിവസം Officil ജൊലി ചെയ്യുന്ന ഒരു പെണ്ണിനു ഒരു കുട്ടി ഉണ്ടായി ..അവള്‍ ഒഫ്ഫിസില്‍ വന്നു ..കുട്ടിയുമായി ..എല്ലാരും കൂടി നിന്നു കുട്ട്യെ കാ‍ണുന്നു ..Oh cute baby എന്നൊക്കെ കീറുന്നു ..ദോഷം പറയരുതല്ലൊ നല്ല സുന്ദരികൂട്ടിയായിരുന്നു ആ‍ കുട്ടി ..

നമ്മുടെ കഥാനായകന്‍ അവളുടെ അടുത്തു ചെന്നു Shake hand കൊടുത്തു ..
അതിന്റെ തലേ ദിവസം ഞങ്ങള്‍ “Gone with the wind “ കണ്ടായിരുന്നു ..
Shake hand കൊടുത്തിട്ടൂ അതിലെ ഒരു Dialogue അലക്കി ..


“Congrats ..who is the happy father ?”

അതിനവള്‍ പറഞ്ഞ ഉത്തരം അവളുടെ മാത്രുഭാഷയായ തെലുങ്കില്‍ ആയിരുന്നു ..
അതുപിന്നെ ഇങ്ങനെ ഉള്ള സന്ദര്‍ഭങ്ങളില് ,ആ വേളയില് ,ആ‍ അവസരത്തില് ..ആ Time ല്..ആരും mother toungue പറഞ്ഞു പോകും...

പക്ഷെ അവള്‍ പറഞ്ഞ ഒറ്റ വാക്കും Telugu ശബ്ദതാരാവലിയില്‍ ഉള്ളവയായിരുന്നില്ല .

അന്ന് കക്ഷിക്കു ഒരു കാര്യം പിടി കിട്ടി ..English dialogue ok ..പക്ഷെ ..അതു Suresh Gopikku സിനിമയില്‍ പറയാനുള്ളതാണൂ..

ശംഭോ മഹാദേവ..

14 comments:

t.k. formerly known as thomman said...

MTech പഠിച്ചവന്‍ ,ദിവസൊം Bible read ചെയ്യുന്നവന്‍…ചൊറുണ്ട പ്ലേറ്റ് കഴുകി വക്കുന്നവന്‍ .ഒറ്റ പെഗ് അടിച്ചാല്‍ ഓഫ്ഫ് ആകുന്നവന്‍ ..

ശിക്കാരിക്ക് ഭാവിയുണ്ട് :-)

ഈ അക്ഷരത്തെറ്റൊക്കെ മന:പൂര്‍വ്വം ഇടുന്നതാണോ? ഒരു സ്റ്റൈലിനു വേണ്ടി. അതോ “മൊഴി കീമാന്‍” കോഴ്സിന് സപ്ലിയടിച്ചതോ :-)

സു | Su said...

എന്തായാലും ശംഭുവിന് സ്വാഗതം.

:)

ശംഭോ മഹാദേവാ...

Kaippally കൈപ്പള്ളി said...

അക്ഷര തെറ്റിന്റെ സുല്താന്‍ എന്നു വിശേഷിപ്പിക്കുന്ന കൈപ്പള്ളിയെ വെല്ലാന്‍ വേറൊരു സുല്താനോ?

സമ്മതിക്കില്ല!!


ചെല്ല. നീ എഴുതിയത് ഒന്നൂടി വയിച്ചിറ്റ് പോസ്റ്റു കുഴിച്ചിട്.

എന്തരായാലും ഫാവി ഒണ്ട് കെട്ടാ.

തിരോന്തരത്ത് യെവിട?

Ziya said...

സ്വാഗതം ശംഭോ!
എന്തരണ്ണ യിത്?
ഈ അശ്ശരത്തെറ്റൊക്കെ അറിയാന്‍ വയാഞ്ഞിട്ടു തന്നെ അല്ലീ? അതോ ആ ശിക്കാരിശംഫൂന് പടിക്കണതാ?
ഗുണ്ടുകളൊക്കെ പൊളപ്പന്‍ തന്നെ കേട്ടാ...
പോരട്ട് പോരട്ട്
ദാ ഇവിടെ പോയി അശ്ശരമൊക്കെ നല്ലോണ ഒന്ന് പഡി കേട്ടാ

ബയാന്‍ said...

കന്നടയുടെ ഒരു ചുവ മലയാളത്തിനു വന്നിരിക്കുന്നു; നല്ലവണ്ണം നാവു വടിച്ചു ഒന്നെഴുതിനോക്കിയേ...അല്ലെങ്കില്‍ ഈ തിരുവനെന്തെരോം മലയാളവും കന്നടയും ഒരേ ലുക്കാ...പിന്നെയും കന്നടയാ മെച്ചം. ഒരു അടിയുണ്ടാക്കാന്‍ തന്നെയാ ഇതൊക്കെ പറയുന്നെ...!!! ശംഭു നിന്റെ എഴുത്തു വായിച്ചു എനിക്കിഷ്ടായി.

Sreejith K. said...

അടി കിട്ടഞ്ഞത് ഭാഗ്യം എന്ന് സമാധാനിക്ക്. ഹ ഹ.

സുല്‍ |Sul said...

ശിക്കാരിശംഭൂ
കല്‍കീട്ട്‌നണ്ടല്ലൊ വരവെന്നെ. എന്തെര്ത് പോരട്ടങ്ങനെ പോരട്ടെ.

സ്വാഗതം.

-സുല്‍

Unknown said...

കൊള്ളാം (എന്ന് വെച്ചാല്‍ ഈ ഡയലോഗടിച്ചാല്‍ കൊള്ളേണ്ടിടത്തൊക്കെ കൊള്ളാമെന്ന്)

Mubarak Merchant said...

ശംഭൂ..
താന്‍ ഒരൊന്നര ശിക്കാരി തന്നെ.
അഭിവാദ്യങ്ങള്‍

അപ്പു ആദ്യാക്ഷരി said...

ശംഭൂ.... :-) :-) ഇതെന്താന്ന് മനസ്സിലായാ..? ഇങനെയാണ്‍് നമ്മള്‍ ബൂലോകത്ത് ചിരിക്കണേ.... നന്നായി വാ‍.

krish | കൃഷ് said...

ശംഭു.. കൊള്ളാം. ചോദ്യം ചോദിക്കുന്നില്ല.

sandoz said...

ഡിലോഗനെ ഒന്ന് മറിച്ചിട്ടാല്‍...

'ആരാണു മകളേ.... ഈ തങ്കക്കുടത്തിന്റെ പിതാവ്‌....'
അങ്ങനെയല്ലേ...മിസ്റ്റര്‍ ശംബൂകന്‍......അലക്ക് കലക്കി

Anonymous said...

Ha...Ha....Ha....Gopala...

Really good

ശിക്കാരിശംഭു said...

thank you very much guys ..for feedback and comments .

In fact in my browser things look good ..

I saw this in one of my friend's machine and yup ....I agree its lil tough to read ..

I will correct it .

hey guys I am just starting to write ..give me couple of weeks and I will write good malaylam ..

thanx